Latest News

*മുഖ്യമന്ത്രിയുടെ സന്ദർശനം തൽക്കാലത്തേക്ക് മാറ്റിവെച്ചതായി ജിദ്ദയിലെ സംഘാടകസമിതി*

*മുഖ്യമന്ത്രിയുടെ സന്ദർശനം തൽക്കാലത്തേക്ക് മാറ്റിവെച്ചതായി ജിദ്ദയിലെ സംഘാടകസമിതി*
X

ജിദ്ദ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനാർത്ഥം സൗദി അറേബ്യയിലെ ജിദ്ദയിൽ നടത്താനിരുന്ന പരിപാടികൾ താല്കാലത്തേക്ക് മാറ്റിവെച്ചതായി സംഘാടക സമിതി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനാലാണ് പരിപാടികൾ റദ്ദാക്കേണ്ടി വന്നത്.മലയാളം മിഷന്റെ കീഴിലാണ് ജിദ്ദയിൽ സ്വീകരണത്തിന് വേണ്ട ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.ഈ മാസം 16ന് രാത്രി ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഈ മാസം 17ന് ദമ്മാമിലും ,18ന് ജിദ്ദയിലും, 19ന് റിയാദിലുമായി നടക്കുന്ന 'മലയാളോല്‍സവം' പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നു. 24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും. 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമായിരുന്നു പദ്ധതി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നത്.

എന്നാൽ ബഹ്‌റൈനിൽ നടത്തപ്പെടുന്ന പരിപാടികളിൽ മുഖ്യമന്ത്രി എത്തുമെന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Next Story

RELATED STORIES

Share it