Latest News

*മകൻ വിവേക് കിരണണിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ച കാര്യം മുഖ്യമന്ത്രി മറച്ചത് എന്തിന് - കെപിസിസി പ്രസിഡൻ്റ്*

*മകൻ വിവേക് കിരണണിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ച കാര്യം മുഖ്യമന്ത്രി മറച്ചത് എന്തിന് - കെപിസിസി പ്രസിഡൻ്റ്*
X

ദുബൈ: മുഖ്യമന്ത്രി പിണറായി വിജയൻ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച കാര്യം എന്തിന് വേണ്ടിയാണ് മറച്ചു വെക്കുന്നതന്നും, മുഖ്യമന്ത്രി ഡൽഹിയിൽ പോയത് മക്കൾക്കെതിരെയുള്ള കേസുകൾ ഒതുക്കി തീർക്കാൻ ആണെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ. മക്കളുടെ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയേയും , കേന്ദ്രമന്ത്രി അമിത് ഷാ െയയും കാണുവാനാണ് ഡൽഹിയിലെത്തിയെ തെന്നും സണ്ണി ജോസഫ് പറഞ്ഞു. ശബരിമലയിലെ സ്വർണ്ണ മോഷണത്തിൽ സർക്കാരിൻ്റെ പങ്ക് വ്യക്തമാണെന്നും ഇതിൽനിന്നും ജനശ്രദ്ധ തിരിക്കാൻ ആണ് ഷാഫി പറമ്പിൽ എംപിയെ പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ചതെന്നും , വിഷയം മാറ്റി ശ്രദ്ധ തിരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും, ഇതല്ലാം ജനം തിരിച്ചറിയുമെന്നും കെപിസിസി പ്രസിഡണ്ട് പറഞ്ഞു . ശാഫി പറമ്പിൽ (എംപി )യെ ആക്രമിച്ച പോലീസുകാരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ ഹൈബി ഈഡൻ എം അൻവർ സാദത്ത് എം എൽഎപി, ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് റഫീഖ് മട്ടന്നൂർ , വിപി സജീന്ദ്രൻ ,എം എം നസീർ ,സുനിൽ, അസീസ് എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it