Latest News

*വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ വീണ്ടും പുഴു*

*വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ വീണ്ടും പുഴു*
X

തൃശൂർ : വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ വീണ്ടും പുഴുവെന്ന് പരാതി. മംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് ട്രൈനിൽ കഴിഞ്ഞദിവസം ഉച്ചക്ക് ഉച്ചഭക്ഷണത്തോടൊപ്പം ലഭിച്ച പരിപ്പ് കറിയിൽ നിറയെ പുഴുക്കൾ ആയിരുന്നുവെന്ന് മംഗളൂരു സ്വദേശിനിയായ യാത്രക്കാരി സൗമിനിയാണ് പരാതിപ്പെട്ടത് . തൃശ്ശൂരിൽ നിന്നാണ് സൗമിനിക്കും കുടുംബത്തിനും ഭക്ഷണം ലഭിച്ചത് . സഹയാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിലും പുഴു ഉണ്ടായിരുന്നുവെന്നും സൗമിനി പറഞ്ഞു. മുമ്പും ട്രൈനിലെ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ വാർത്ത ഉണ്ടായതിനാൽ ഭക്ഷണം ശ്രദ്ധിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന മക്കളോട് പറഞ്ഞിരുന്നതായും സൗമിനി പറഞ്ഞു. ഭക്ഷണത്തിൽ പുഴുവുള്ള കാര്യം മറ്റു യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും ട്രെയിനിലെ കാറ്ററിംഗ് ജീവനക്കാരോട് പരാതി അറിയിച്ചതായും പറഞ്ഞു. ട്രൈനിൽ ഭക്ഷണം പാകം ചെയ്യുന്നതും, പോക്കിംഗും വൃത്തിഹീനമായ രീതിയിലാണെന്ന് സ്ഥിരം പരാതിയുണ്ട്. ഐആർസിടിസിയിൽ പരാതി നൽകിയതിനെ തുടർന്ന് ഭക്ഷണത്തിന്റെ തുക തിരികെ ലഭിച്ചതായും തുടർ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും സൗമിനി പറഞ്ഞു.

Next Story

RELATED STORIES

Share it