Latest News

*ഗസയിലെ ഇസ്രായേൽ വംശഹത്യ : നാളെ ശംഖുമുഖത്ത് ഐക്യദാർഢ്യ റാലിയും സമ്മേളനവും*

*ഗസയിലെ ഇസ്രായേൽ വംശഹത്യ : നാളെ ശംഖുമുഖത്ത് ഐക്യദാർഢ്യ റാലിയും സമ്മേളനവും*
X

തിരുവനന്തപുരം: ഗസയെ സംരക്ഷിക്കുക, ഫലസ്തീനിൽ തുടരുന്ന ഇസ്രായേലിന്റെ വംശഹത്യ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐയുടെ നേതൃത്വത്തിൽ ഒക്ടോബർ 05 ന് (നാളെ) തിരുവനന്തപുരത്ത് ഐക്യദാർഢ്യ റാലിയും സമ്മേളനവും സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന അറിയിച്ചു.നാൽപ്പത് ശതമാനത്തിലേറെ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയിട്ടും ഇപ്പോഴും ഇസ്രായേൽ ദിനേന ബോംബ് വർഷം നടത്തികൊണ്ടിരിക്കുന്നു.

ഈ മാനുഷിക ദുരന്തത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് ലോകത്ത് നടന്നു വരുന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങളോട് ഐക്യപ്പെടുകയാണ് നാളെ വൈകുന്നേരം നാല് മണിക്ക് സുലൈമാൻ സ്ട്രീറ്റിൽ നിന്ന് ആരംഭിക്കുന്ന ഐക്യദാർഢ്യ റാലി ശംഖുമുഖത്ത് എത്തിച്ചേരും. തുടർന്ന് നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമം എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അൻസാരി എനാത്ത്, സംസ്ഥാന സമിതി അംഗം പ്രാവച്ചമ്പലം അഷ്റഫ് മൗലവി, ജില്ലാ പ്രസിഡണ്ട് ശിഹാബുദ്ദീൻ മന്നാനി എന്നിവർ പങ്കെടുക്കും.

Next Story

RELATED STORIES

Share it