Latest News

*സിഐ അടക്കം നാലു പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചെന്ന കേസ് : മുൻ എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു*

*സിഐ അടക്കം നാലു പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചെന്ന കേസ് : മുൻ എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു*
X

ഇരിങ്ങാലക്കുട: പോലിസുകാരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മുൻ എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിട്ടു. ശിഹാബുദ്ദീൻ ചാമക്കാല, ഇംതിയാസ് ചാവക്കാട്,ഷൗക്കത്ത് ബ്ലാങ്ങാട്,വാഹിദ് കുന്നംകുളം,റാഷിദ് കുന്നംകുളം,അഫ്സൽ എടത്തിരുത്തി, ഷാഹുൽഹമീദ് മാള, സൈനുദ്ദീൻ പുതിയകാവ് എന്നിവരെയാണ്കുറ്റക്കാരല്ലെന്നു കണ്ടെത്തിഇരിങ്ങാലക്കുട അഡീഷണൽ സബ് ജഡ്‌ജ് ലക്ഷ്മി കെ തമ്പി വെറുതെ വിട്ടത്.2005 മേയ് പതിനഞ്ചിന് രാവിലെ കേസിന് ആസ്പദമായ സംഭവമുണ്ടായെന്നാണ് പോലിസ് ആരോപിച്ചിരുന്നത്.വാടാനപ്പള്ളി പ്രദേശത്ത് ഉണ്ടായ ഒരു കൊലപാതകത്തിൽ എൻഡിഎഫ് പ്രവർത്തകരെ പ്രതി ചേർക്കാൻ പോലിസ് ശ്രമിച്ചു. അതിൽ പ്രതിഷേധിച്ച് വലപ്പാട് പോലിസ് സ്റ്റേഷനിലേക്ക്എൻഡിഎഫ് നേതൃത്വത്തിൽ മാർച്ച് നടത്തി. ഈ മാർച്ചിനിടെ മാരകായുധങ്ങൾ ഉപയോഗിച്ച് വലപ്പാട് സിഐ ആയിരുന്ന മധു, മൂന്ന് എസ്ഐമാർ എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്നായിരുന്നു കേസ്. എന്നാൽ, വിചാരണയിൽ പോലിസിൻ്റെ കേസ് ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു വീണു. കുറ്റാരോപിതർക്കായി അഡ്വ. സുധീഷ് കെ മേനോൻ വാടാനപ്പുള്ളി ഹാജരായി.

Next Story

RELATED STORIES

Share it