Latest News

*സൗദി അറേബ്യയിൽ ലുലുവിൻ്റെ എഴുപതാമത്തെ ഹൈപ്പർ മാർക്കറ്റ് തായിഫിൽ ആരംഭിച്ചു*

*സൗദി അറേബ്യയിൽ ലുലുവിൻ്റെ എഴുപതാമത്തെ ഹൈപ്പർ മാർക്കറ്റ് തായിഫിൽ ആരംഭിച്ചു*
X

ജിദ്ദ : സൗദി അറേബ്യയിലെ തായിഫിൽ ലുലുവിന്റെ എഴുപതാമത്തെ ഹൈപ്പർമാർക്കറ്റ് തായിഫിൽ പ്രവർത്തനം ആരംഭിച്ചു. ജിദ്ദയിലെ യുഎഇ കോൺസൽ ജനറൽ നാസര്‍ ഹുവൈദന്‍ തൈബാന്‍ അലി അല്‍കെത്ബി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്മദ് ഖാന്‍ സുരി, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തായിഫ് മേയർ അബ്ദുള്ള ബിൻ ഖാമിസ് അൽ സൈദി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് തായിഫിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.ഗിന്നസ് റെക്കോർഡ് നേടിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ടിന് പിന്നിൽ പ്രവർത്തിച്ച സൗദി ലുലു സ്റ്റാഫുകളെ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ആദരിച്ചു. ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് പുതിയവീട്ടിൽ, ലുലു സൗദി വെസ്റ്റേൺ പ്രൊവിൻസ് റീജിയണൽ ഡയറക്ടർ നൗഷാദ് മഠത്തിപറമ്പിൽ അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it