Latest News

*അതിരപ്പിള്ളിയിൽ നിർത്തിയിട്ട കാർ തകർത്ത് കാട്ടാനക്കൂട്ടം*

*അതിരപ്പിള്ളിയിൽ നിർത്തിയിട്ട കാർ തകർത്ത് കാട്ടാനക്കൂട്ടം*
X

തൃശ്ശൂർ : അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.കാറിൻ്റെ തകരാർ പരിഹരിക്കാൻ എത്തിയവരാണ് കാർ തകർത്ത നിലയിൽ കണ്ടെത്തിയത് . സമാനസംഭവം കഴിഞ്ഞ ആഴ്ചയിലും ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു. എൻജിൻ തകരാറിലായ വാൻ കാട്ടാന തകർത്തിരുന്നു. ആക്രമിക്കുന്ന സമയത്ത് വാഹനത്തിൽ ആരുമുണ്ടായിരുന്നില്ല. വാച്ചുമരം ഭാഗത്ത് കാട്ടാന ശല്യം കൂടുതലാണന്നും, വനത്തിൽ മരോട്ടിക ശേഖരിക്കാൻ പോയ വൽസ എന്ന ആദിവാസി സ്ത്രിയെ ആന കൊലപ്പെടുത്തിയതായും പറഞ്ഞു. വന മേഖലയായ ഈ പ്രദേശത്ത് വനവിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് ഇവർ ജീവിക്കുന്നത് .

Next Story

RELATED STORIES

Share it