Latest News

*ലോറിക്ക് പിന്നിൽ കാറിടിച്ച് പന്ത്രണ്ടുകാരന് ധാരുണാന്ത്യം*

*ലോറിക്ക് പിന്നിൽ കാറിടിച്ച് പന്ത്രണ്ടുകാരന് ധാരുണാന്ത്യം*
X

കോഴിക്കോട് : വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന ഫറോക്ക് പെരുമുഖം സ്വദേശികൾ സഞ്ചരിച്ച കാർ യൂണിവേഴ്സിറ്റിക്കടുത്തുള്ള കോഹിനൂർ ആറുവരി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് ഫറോക്ക് പെരുമുഖം സ്വദേശിയും , പ്രവാസിയുമായ കളത്തിങ്ങൽ വീട്ടിൽ ഇർഷാദിൻ്റെ മകൻ അഹമ്മദ് ഇഹ്സാൻ (12) ന് ദാരുണാന്ത്യം. ഏഴ് പേർക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. അഹമ്മദ് ഇഹ്സാൻ്റെ മാതാവ് നുസ്റത്ത് ബന്ധുക്കളായ മുഹമ്മദ് അഹ്ദഫ്, അഹമ്മദ് അമാൻ, ആയിഷ ഹാനിയ, മുഹമ്മദ് ഹായ്സൺ ബിൻ വാഹിദ്, മുഹമ്മദ് ഹംദാൻ, ഹംദ ഫാത്തിമ എന്നിവർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ച ഇഹ്സാൻ്റെ ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം പെരുമുഖം എണ്ണക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും

Next Story

RELATED STORIES

Share it