Latest News

*മതേതര ജനാധിപത്യ റിപ്പബ്ലിക് സംരക്ഷിക്കാൻ പൊതു സമൂഹം രംഗത്തിറങ്ങണം - എസ് മുനീർ*

*മതേതര ജനാധിപത്യ റിപ്പബ്ലിക് സംരക്ഷിക്കാൻ പൊതു സമൂഹം രംഗത്തിറങ്ങണം - എസ് മുനീർ*
X

മാനന്തവാടി : വോട്ട് കൊള്ളയിലൂടെ അധികാരത്തിലെത്തിയ സംഘ്പരിവാർ ഭരണത്തിൽ മതേതര ജനാധിപത്യ റിപ്പബ്ലിക് അപകടത്തിലാണെന്നും, അത് സംരക്ഷിക്കാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി എസ്. മുനീർ പറഞ്ഞു.'വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക' എന്ന പ്രമേയത്തിൽ എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്ന പദയാത്രയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമത വിദ്വേഷം കൊണ്ട് മാത്രം അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സംഘ്പരിവാർ ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് വോട്ട് കൊള്ള നടത്തിയത്. രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി ബില്ലുകളും അവർ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. പ്രതികരിക്കേണ്ട പ്രതിപക്ഷ പാർട്ടികളാവട്ടെ, ജനശ്രദ്ധ മാറ്റാനായി വ്യക്തിപരമായ ആരോപണ-പ്രത്യാരോപണങ്ങളിൽ മുഴുകിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും മൗനം പാലിക്കുന്നു.അതിനാൽ, രാജ്യത്തെ വീണ്ടെടുക്കാനും ജനാധിപത്യം പുനഃസ്ഥാപിക്കാനും എസ്ഡിപിഐ നടത്തുന്ന പ്രചാരണങ്ങൾ, പ്രതിഷേധങ്ങൾ, സമരങ്ങൾ എന്നിവ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തവിഞ്ഞാൽ 44-ൽ നിന്ന് ആരംഭിച്ച പദയാത്ര എസ്ഡിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി എം.ടി.സജീർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ ആശംസകൾ അർപ്പിച്ചു. വി.കെ. മുഹമ്മദലി നന്ദി പറഞ്ഞു. പദയാത്രയ്ക്ക് മുഹമ്മദലി, ഷഫീഖ്, കെ.സി. മോയി, ഷൗക്കത്തലി, മുനീഫ് എം., യൂനുസ്, അൻസാർ, ജംഷീർ സി., അസീസ് പി.വി., നൗഫൽ എം.വി. തുടങ്ങിയവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it