Latest News

*കോഴിക്കോട് മെഡിക്കൽ കോളേജിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം - എസ്ഡിപിഐ*

*കോഴിക്കോട് മെഡിക്കൽ കോളേജിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം - എസ്ഡിപിഐ*
X

കോഴിക്കോട് : മെഡിക്കൽ കോളേജിലെ കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രവർത്തകസമിതി അംഗം റഷീദ് കാരന്തൂർ.കഴിഞ്ഞ മൂന്നുദിവസമായി ഹോസ്പിറ്റലിൽ കുടിവെളളം മുടങ്ങി രോഗികൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ്.കോഴിക്കോട്, മലപ്പുറം , കാസർഗോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുൾപ്പെടെയുള്ള പതിനായിര കണക്കിന് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ ഏറെ പ്രയാസം അനുഭവിക്കുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അടിയന്തരമായി വെള്ളം എത്തിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it