- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
*സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ മൂന്നാം തവണയും*

ചണ്ഡിഗഡ് : സിപിഐ ജനറൽ സെക്രട്ടറി പദത്തിൽ പദവിയിൽ ഡി രാജ മൂന്നാം തവണ തുടരും. ഇന്നലെ രാത്രി നടന്ന നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജക്ക് മാത്രം പാർട്ടി ഇളവ് അനുവദിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്തെത്തിയ ആദ്യ ദളിത് നേതാവ് കൂടിയാണ് ഡി രാജ . സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് രാജ യെ തെരഞ്ഞെടുത്തത് . രണ്ടാം തവണ 2022ൽ വിജയവാഡ പാർട്ടി കോൺഗ്രസിലും രാജ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു . പ്രായപരിധി 75 എന്ന നിബന്ധന കർശനമാക്കണം എന്ന പൊതു നിലപാട് എടുത്തിരുന്നെങ്കിലും മൂന്നര മണിക്കൂറിലേറെ നീണ്ട നിർവാഹസമിതിയിൽ രാജക്ക് ഇളവ് നൽകുകയാണ് ഉണ്ടായത്. അതേസമയം സെക്രട്ടറിയേറ്റിലും, കൗൺസിലിലും പ്രായപരിധി പാലിച്ച് പുതിയ ആളുകളെ കൊണ്ടുവരാനാണ് തീരുമാനം.പ്രായപരിധി കർശനമായി പാലിക്കണമെന്ന് കേരളത്തിലെ പ്രതിനിധികളുടെ നിലപാടിനൊപ്പം തമിഴ്നാട് അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഉണ്ടായിരുന്നത്. ബീഹാർ, ജാർഖണ്ഡ് ,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ രാജക്ക് ഇളവ് നൽകി നിലനിർത്തണമെന്ന് അഭിപ്രായക്കാരായിരുന്നു.സെക്രട്ടറിയേറ്റ് അംഗങ്ങളെ ഇന്ന് തിരഞ്ഞെടുക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















