Latest News

*തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് :ചിഹ്നം അനുവദിച്ച് വിജ്ഞാപനം*

*തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് :ചിഹ്നം അനുവദിച്ച് വിജ്ഞാപനം*
X

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം ഇറക്കി.www.sec.kerala.gov.in വെബ്സൈറ്റിൽ നിന്ന് ചിഹ്നങ്ങൾ അറിയാം.ചിഹ്നവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും, ആക്ഷേപങ്ങളും15 ദിവസത്തിനുള്ളിൽ തെരഞടുപ്പ് കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം നൽകാവുന്നതാണ്.ഒന്നാം പട്ടികയിൽ ദേശീയ പാർട്ടികളായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി ,ബിജെപി. സിപിഎം ,നാഷണൽ പീപ്പിൾ പാർട്ടി, എന്നിവയും .രണ്ടാം പട്ടികയിൽ സംസ്ഥാന പാർട്ടികളായി സിപിഐ, ജനതാദൾ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് ,റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി , എന്നിവക്കും നിലവിൽ അവരുടെ ചിഹ്നങ്ങൾ അനുവദിച്ചു . മൂന്നാം പട്ടികയിൽ മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും, കേരള അസംബ്ലിയിലോ, സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിലോ അംഗങ്ങൾ ഉള്ളതും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തതുമായ 28 രാഷ്ട്രീയപാർട്ടികൾക്കും ചിഹ്നം അനുവദിച്ചു.

നാലാം പട്ടികയിൽ 73 സ്വതന്ത്രചിഹ്നങ്ങൾ 1 , 2 , 3 പട്ടികളിൽ ഉൾപ്പെടാത്തതും ,കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തതുമായ രാഷ്ട്രീയ പാർട്ടികൾക്ക് അവർ ആവശ്യപ്പെട്ട പ്രകാരമുള്ള സ്വതന്ത്രചിഹ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ അനുവദിച്ചു.

Next Story

RELATED STORIES

Share it