- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
*വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക : എസ്ഡിപിഐ ഫറോക്ക് മുൻസിപ്പൽ പ്രസിഡൻ്റ് നയിക്കുന്ന പദയാത്ര*

ഫറോക്ക് : വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ഫറോക്ക് മുൻസിപ്പൽ പ്രസിഡണ്ട് മുജീബ് ഫറോക്ക് നയിക്കുന്ന പദയാത്ര 22ന് തിങ്കളാഴ്ച ഫറോക്ക് ചന്ത അങ്ങാടിയിൽ നിന്ന് ആരംഭിക്കുമെന്ന് എസ്ഡിപിഐ മുൻസിപ്പൽ കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കുറുക്കുവഴിയാണ് രാജ്യത്ത് നടക്കുന്നതെന്നും, മുഴുവൻ ജനാധിപത്യ വിശ്വാസികളും ഇക്കാര്യത്തിൽ ഒരുമിക്കണമെന്നും, ജനാധിപത്യത്തെ കശാപ്പുചെയ്ത് അധികാരത്തിൽ എത്തിയവർ ഭരണം അരക്കിട്ടുറപ്പിക്കുവാനുള്ള ചാണക്യ തന്ത്രമാണ് തീവ്രവോട്ടർ പട്ടിക പരിഷ്കരണം എന്നും, രാജ്യ വ്യാപകമായി പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലും നടപടി ക്രമങ്ങൾ തുടങ്ങിയിരിക്കുകയാണന്നും ഭാരവാഹികൾ പറഞ്ഞു.പദയാത്ര സീമാനി ,പേട്ട, ചന്തക്കടവ് ,ഫറോക്ക് ,റൂബി റോഡ് ,പാതിരക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് ആറുമണിക്ക് മഠത്തിൽ പാഠം അങ്ങാടിയിൽ സമാപിക്കും .സമാപന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് മാത്തോട്ടം ഉദ്ഘാടനം ചെയ്യും.പത്രസമ്മേളനത്തിൽ മുൻസിപ്പൽ ഭാരവാഹികളായ മുജീബ് ഫറോക്ക്, റഷീദ് കല്ലംപാറ ,അഷ്റഫ് പുളിയാളി , അഡ്വ : റഫീഖ് പാതിരക്കാട്, ഇബ്രാഹിം സ്രാങ്ക്പടി എന്നിവർ സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















