Latest News

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വോട്ടർ തിരിച്ചറിയൽ കാർഡ് റദ്ദാക്കി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വോട്ടർ തിരിച്ചറിയൽ കാർഡ് റദ്ദാക്കി
X

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെയും കുടുംബത്തിന്റെയും വോട്ടർ തിരിച്ചറിയൽ കാർഡ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദ് ചെയ്തു . ഹസീനക്കും കുടുംബത്തിനും ഇനി വോട്ട് ചെയ്യാനുള്ള അവസരം ഇല്ലാതായി . ഹസീനയുടെയുടേതും, അടുത്ത കുടുംബാംഗങ്ങളായ പത്ത് പേരുടേതും റദ്ദ് ചെയ്തതിൽ ഉൾപ്പെടും. ബംഗ്ലാദേശിലെ പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്തിന് പുറത്തുനിന്ന് വോട്ട് ചെയ്യാൻ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു . എന്നാൽവോട്ടർ തിരിച്ചറിയൽ കാർഡ് റദ്ദാക്കിയതോടെ ഹസീന ക്കും കുടുംബങ്ങൾക്കും ഇനി തിരഞ്ഞെടുപ്പിന്റെ ഭാഗമാവാൻ കഴിയില്ല.

Next Story

RELATED STORIES

Share it