Latest News

ഗസ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കും - എസ്ഡിപിഐ

ഗസ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കും - എസ്ഡിപിഐ
X

കോഴിക്കോട് : ഫലസ്തീനിൽ രണ്ടുവർഷമായി ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാത്ത പശ്ചാതലത്തിൽ ഇസ്രായേലിന് നേരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി സൈനിക നടപടിയുമായി മുന്നോട്ടുപോകേണ്ട സമയം അതിക്രമിച്ചു എന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ബാലൻ നടുവണ്ണൂർ. സ്ത്രീകളും , കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ ദിവസേന കൊല്ലപ്പെടുമ്പോൾ ലോകരാഷ്ട്രങ്ങൾ അപലപനങ്ങളും, പ്രഖ്യാപനങ്ങളും മാത്രമായി മുന്നോട്ടുപോകുന്ന സാഹചര്യം ഏറെ ആശങ്ക ഉളവാക്കുന്നതാണ് . പതിനായിരക്കണക്കിന് സ്ത്രീകളെയും, കുട്ടികളെയും കൊന്നൊടുക്കുകയും ശേഷിക്കുന്ന ഗസ സിറ്റി കൂടെ തകർത്ത് തരിപ്പണമാക്കി പ്രദേശവാസികളെ ഒന്നടങ്കം പുറന്തള്ളി ഗസ ഒന്നാകെ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് . കെട്ടിടങ്ങൾ ഉടനീളം തകർത്തുകൊണ്ട് ഗസാ നിവാസികളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേൽ ഭീകര ഭരണകൂടത്തിനെതിരെ എസ്ഡിപിഐ സെപ്റ്റംബർ 19 , 20 തീയതികളിൽ പഞ്ചായത്ത് ,മുൻസിപ്പൽ , സി ഡബ്ല്യു സി മണ്ഡലം, തലങ്ങളിൽ ഗസ ഐക്യദാർഢ്യ റാലികളും, സെപ്റ്റംബർ 28ന് ഞായർ വൈകിട്ട് 5 മണിക്ക് കോഴിക്കോട് ബീച്ചിൽ യുവജന റാലിയും സംഘടിപ്പിക്കുമെന്ന് ജില്ലാസെക്രട്ടറി ബാലൻ നടുവണ്ണൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് മാത്തോട്ടം, സൗത്ത് മണ്ഡലം പ്രസിഡണ്ട് കെ പി ജാഫർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it