Latest News

പ്രവാസിക്ക് വോട്ട് ചേർക്കാൻ അവസരം

പ്രവാസിക്ക് വോട്ട് ചേർക്കാൻ അവസരം
X

തിരുവനന്തപുരം : വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി കൂടുതൽ പ്രവാസികളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു . നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് ഓൺലൈനായി രേഖകളും എനിമിറേഷനും അപ്‌ലോഡ് ചെയ്താൽ മതി. പ്രവാസി ആണെന്ന് വീടുകളിൽ എത്തി ബി എൽ ഒ മാർ ഉറപ്പുവരുത്തും. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾ ഓൺലൈനായി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കാൻ വീടുകളിൽ ബി എൽ ഒ മാർ എത്തുമ്പോൾ വീട്ട് കാർ രേഖകളും, മറ്റു വിവരങ്ങളും നൽകണം. വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ് ഐ ആർ ) ഭാഗമായി പ്രവാസികളെ ചേർക്കുമ്പോൾ അപേക്ഷകർ വീട്ടു നമ്പർ /താമസിക്കുന്ന സ്ഥലത്തെ ഐഡി , നമ്പർ എന്നിവ നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. വോട്ടറുടെ താമസസ്ഥലത്ത് കൃത്യമായ തിരിച്ചറിയുന്ന ഒരു നമ്പർ രേഖപ്പെടുത്തണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം.

Next Story

RELATED STORIES

Share it