- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
*വാർത്തകളുടെ ലോകത്ത് അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യത വലുത് : സ്പീക്കർ*

കോട്ടയം: വാർത്തകളുടെ ലോകത്ത് ഇപ്പോഴും അച്ചടി മാധ്യമങ്ങങളുടെ വിശ്വാസ്യത വളരെ വലുതാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് ഉണ്ടായ അച്ചടി അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റം പത്രസ്ഥാപനങ്ങളെ പ്രതിസന്ധിയിൽ ആക്കുന്നു. പത്രവിതരണം അടക്കമുള്ള ജോലികൾക്ക് പ്രയാസങ്ങളുണ്ട്. പത്ര വ്യവസായ രംഗത്തെ വെല്ലുവിളികൾ പരിഹരിക്കുന്നതിന് ആവശ്യമായ ചർച്ചകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് വി.എസ്. ജോൺസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി, മുൻമന്തിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ്, സ്വാഗതസംഘം ചെയർമാൻ ടി.ആർ. രഘുനാഥൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി. റെജി, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, എൻ.ജെ.പി.യു സംസ്ഥാന പ്രസിഡൻ്റ് കെ.എൻ ലതാനാഥൻ, സീനിയർ നോൺ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻ്റ് വർഗീസ് ചെമ്പോല, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു, ട്രഷറർ ജമാൽ ഫൈറൂസ്, സ്വാഗതസംഘം ജനറൽ കൺവീനർ ജയകുമാർ തിരുനക്കര, കോര സി. കുന്നുംപുറം, സിജി ഏബ്രഹാം, ബിജു ആർ തുടങ്ങിയവർ പ്രസംഗിച്ചു. ദീർഘകാലം കെ.എൻ ഇ എഫിൽ സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും പ്രവർത്തിതിച്ച് വിരമിച്ച മുതിർന്ന നേതാക്കൻമാരായ പി.മോഹനൻ (ദേശാഭിമാനി ), വി.എ. മജീദ് (തേജസ് ) വിജി മോഹനൻ (ദേശാഭിമാനി ) അയമു (ചന്ദ്രിക) ഒ സി സജീന്ദ്രൻ(മാതൃഭൂമി) എന്നിവര സമ്മേളനം ആദരിച്ചു. സ്പീക്കർ ഷംസീർ സമ്മേളനോപഹാരം നൽകി . പുതിയ തെ ാഴിൽ കോഡ് പിൻവലിക്കണമെന്നും, പെൻഷൻ പദ്ധതികളിലെ അപാകതകൾ പരിഹരിക്കണമെന്നും ,മാധ്യമ ജീവനക്കാർക്ക് എതിരെയുള്ള അക്രമങ്ങൾക്കെതിരെ പരിഹാരമുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















