Latest News

*സർവർക്കും നല്ലത് മാത്രം ചെയ്യാനുള്ള സന്ദേശമാകട്ടെ നബിദിനം - കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ*

*സർവർക്കും നല്ലത് മാത്രം ചെയ്യാനുള്ള സന്ദേശമാകട്ടെ നബിദിനം - കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ*
X

കോഴിക്കോട് : ധാർമികവും മാനവികവുമായ ഒട്ടനവധി മൂല്യങ്ങളാണ് മുഹമ്മദ് നബി (സ) സമൂഹത്തിൽ പ്രചരിപ്പിച്ചതെന്നും സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു. പ്രയാസപ്പെടുന്നവരെ ചേർത്തുപിടിക്കുക, സത്യസന്ധരാവുക, സ്ത്രീകളെയും, കുട്ടികളെയും, മുതിർന്നവരെയും, പ്രത്യേകം പരിഗണിക്കുക, സംഘർഷ രഹിത സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക, അസാന്മാർഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങി മനുഷ്യകുലത്തെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്തുന്ന നിലപാടുകളാണ് മുഹമ്മദ് നബി മുന്നോട്ടുവെച്ചത്. സമത്വവും സമാധാനവും ആഹ്വാനം ചെയ്യുന്നതുൾപ്പെടെയുള്ള സന്ദേശങ്ങളി ലൂടെയാണ് ലോകമെമ്പാടും മുഹമ്മദ് നബിയെ ഓർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നബിദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന പ്രഭാത പ്രവാചക പ്രകീർത്തന സദസ്സിന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകി. മൗലിദ്,പ്രാർത്ഥനസദസ്സ്,ബൈത്തുകൾ,തുടങ്ങിയ പരിപാടികൾ മസ്ജിദുൽ ഹാമിലിയിൽ നടന്നു.അക്ബർ ബാദുഷ സഖാഫി,സമദ് സഖാഫി മായനാട്,ഉസ്മാൻസഖാഫി വേങ്ങര സംബന്ധിച്ചു. ബംഗളുരുവിലെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലും കാന്തപുരം അബൂബക്കർ മുസ്ല്യാർ പങ്കെടുക്കും. കേരളത്തിൽ അതി വിപുലമായ പരിപാടികളോടെയാണ് നബിദിനം ആഘോഷിക്കുന്നത്. പള്ളികളിൽ പ്രഭാത നിസ്കാര ശേഷം മൗലിദ് സദസ്സുകളും മദ്രസകൾ കേന്ദ്രീകരിച്ച് ഘോഷയാത്രകളും ,കലാ മത്സരങ്ങളും അന്നദാനവും നടന്നു.കുന്നമംഗലം മഹല്ല് മുസ്ലിം ജമാഅത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്ര നടത്തി.റാലിയിൽ ഡഫ് മുട്ട്,കോൽക്കളി തുടങ്ങിയ ദൃശ്യ രൂപങ്ങളും അരങ്ങേറി.

Next Story

RELATED STORIES

Share it