Latest News

ഫറോക്ക് ഗവർമെൻറ് താലൂക്ക് ആശുപത്രി യുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

ഫറോക്ക് ഗവർമെൻറ് താലൂക്ക് ആശുപത്രി യുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
X

കോഴിക്കോട് : ഫറോക്ക് ചന്തയിലെ ഗവൺമെൻറ് താലൂക്ക് ആശുപത്രി കെട്ടിടം ആയിരങ്ങളുടെ സാനിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ഉൾപ്പെടെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം കേരളം രാജ്യത്തിന് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 226 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ എൻ ക്യൂ.എ എസ് അംഗീകാരം ലഭിച്ചത് ഉൾപ്പെടെ വികസന മേഖലകളിലെല്ലാം സംസ്ഥാനം ഒന്നാമതാണ്. കൂടുതൽ ഉയരങ്ങളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ഇനിയുള്ള പ്രവർത്തനമൊന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു ബേപ്പൂർ എം.എൽഎയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ,എംകെ രാഘവൻ എംപി, ഫറോക്ക് നഗരസഭ അധ്യക്ഷനായ എൻസി അബ്ദുൽ റസാക്ക്, രാമനാട്ടുകര നഗരസഭാ അധ്യക്ഷ വി.എം. പുഷ്പ,കടലുണ്ടി പഞ്ചായത്ത് പ്രസിഡണ്ട് വി അനൂഷ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ശൈലജ, ഹെൽത്ത് സർവീസ് ഡയറക്ടർ ഡോക്ടർ കെ കെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ രാജാറാം, എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ പി കെ ഷാജി, മുൻ എം.എൽ എ വി.കെ സി മമ്മദ് കോയ, പി സി രാജൻ, കൃഷ്ണകുമാരി, ഡോക്ടർ ലാലു ജോൺ, കെ പി എസ് ത്യാഗി, തുടങ്ങി വിവിധ സാമൂഹ്യ- രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

Next Story

RELATED STORIES

Share it