- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
*ട്രസ്റ്റ് റൂൾസിൻ്റെ മറയിൽ ഉയർന്ന പെൻഷൻ അപേക്ഷകൾ നിരസിച്ചത് പുനപരിശോധിക്കണം: കേരള ഹൈക്കോടതി*

കൊച്ചി : 04.11.2022 ന്റെ സുപ്രീം കോടതി വിധി പ്രകാരം ഉയർന്ന വേതനത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ കിട്ടുന്നതിനായി കൊടുത്ത അപേക്ഷകൾ (Joint option for POHW ) തൊടുന്യായങ്ങൾ നിരത്തി നിരസിച്ച നടപടി ഇ പി എഫ് ഒ മേഖലാ അധികാരികൾ പുനപ്പരിശോധിക്കണമെന്ന് കേരളഹൈക്കോടതി . സുപ്രീം കോടതി വിധി വന്നതിനു ശേഷം ട്രസ്റ്റ് റൂളിൽ തൊഴിലുടമകൾ ഭേദഗതി കൊണ്ടുവന്നതിനാൽ അത്തരത്തിലുള്ള exempted സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർക്ക് ഉയർന്ന പെൻഷന് യോഗ്യതയില്ല എന്ന വിചിത്രമായ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച മൂന്ന് കേസുകളിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇപിഎഫ്ഒ സെൻട്രൽ കമ്മീഷണർ 23.05.2025ന് ഇന്ത്യയിലെ എല്ലാ മേഖലാ കമ്മീഷണർമാർക്കുമായി പുറത്തിറക്കിയ സർക്കുലറാണ് ഈ ഉത്തരവിന് ആധാരമായി കോടതി പരിശോധിച്ചത്.ആവശ്യമായ പരിശോധനകൾ നടത്താതെ നിസ്സാരകാരണങ്ങളാൽ അപേക്ഷകൾ നിരസിക്കുന്ന രീതിയെ ഈ സർക്കുലറിൽ
അതിനിശിതമായി വിമർശിച്ചിട്ടുണ്ട്. അപേക്ഷകളിലെ ചെറിയ തെറ്റുകൾ പോലും തിരുത്താൻ തൊഴിലുടമകൾക്കും അപേക്ഷകർക്കും അവസരം നൽകുന്നില്ല എന്ന് സൂചിപ്പിക്കുന്ന സർക്കുലർ പരിശോധന എന്നത് കുറ്റവിചാരണയാക്കിയും കേവലം പ്രഹസനമാക്കിയും അപേക്ഷകൾ നിരസിക്കുന്നതിന് വേണ്ടിമാത്രം കാരണങ്ങൾ കണ്ടെത്തുന്ന രീതിയാണ് അനുവർത്തിക്കപ്പെടുന്നത് എന്ന് കുറ്റപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങൾ അക്കമിട്ടുനിരത്തി ചൂണ്ടിക്കാട്ടിയ കോടതി ഒരു പൊതുസംവിധാനത്തിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കൊടുംക്രൂരതയാണ് (ATROCIOUS ATTITUDE) അധികാരികളുടെ സമീപനത്തിൽ പ്രതിഫലിക്കുന്നത് എന്ന് വാക്കാൽ നിരീക്ഷിച്ചു. മാനേജ്മെന്റിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അപേക്ഷകൾ നിരസിച്ച പ്രൊവിഡന്റ്ഫണ്ട് അധികാരികളുടെ നിലപാട് തീർത്തും നിയമവിരുദ്ധമാണ് എന്നും നിരസിച്ച നടപടി പുന:പരിശോധിക്കേണ്ടതു തന്നെയാണെന്നും ശക്തിയായി വാദിച്ചു. ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയിൽ നിന്നും വിരമിച്ച വിക്രമൻ നായർ ഉൾപ്പെടെ 44 പെൻഷൻകാർ നൽകിയ ഹരജിയും . ലക്ഷക്കണക്കിനു തുക EPFO യുടെ ഡിമാൻ്റ് കത്ത് പ്രകാരം പെൻഷൻഫണ്ടിലേക്ക് അടച്ചിട്ടുംപെൻഷൻ കിട്ടാതെയിരുന്ന, റിഫൈനറിയിൽ നിന്നും വിരമിച്ച ശ്രീമതി പുഷ്പയുടേയും , BPCL മാർക്കറ്റിംഗ് വിഭാഗത്തിൽ നിന്നും വിരമിച്ച റോസ് ആൻ്റണിയുടേയും ഉൾപ്പെടെ 3 ഹർജികൾ ഒരുമിച്ചു കേട്ടാണ് കോടതി ഉത്തരവ് ഇട്ടത്.തുടർ വാദത്തിനായി കേസ് ഓണാവധിക്കു ശേഷം വീണ്ടും പരിഗണിക്കും. ഇപിഎഫ്ഒ നിഷ്കരുണം ഉയര്‍ന്ന പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുന്ന കൊടുക്കാതിരിക്കുന്ന തീരുമാനങ്ങല്‍ക്കെതിരെ ഇന്ത്യയിൽ തന്നെ , ഇപിപിഎഫ്‌ഓ യുടെ തന്നെ ഈ സർക്കുലർ പരിശോധിച്ച് പുറപ്പെടുവിച്ച ആദ്യ ഉത്തരവാണ്ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ എസ്. കൃഷ്ണമൂർത്തി, വി.കൃഷ്ണൻകുട്ടി, ബി.ബാലഗോപാലൻ, ശ്രീദേവി രാധാകൃഷ്ണൻ, പ്രഭാകരമാരാർ എന്നിവരും തൊഴിലുടമകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ബെന്നിതോമസ്സും ഹാജരായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















