Latest News

എൻ ഐ ടി കാലിക്കറ്റിൽ എഐ ഇന്നൊവേഷൻ ലാബ് ഉദ്ഘാടനം ചെയ്തു

എൻ ഐ ടി കാലിക്കറ്റിൽ എഐ ഇന്നൊവേഷൻ ലാബ് ഉദ്ഘാടനം ചെയ്തു
X

കോഴിക്കോട്:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ ഗവേഷണങ്ങൾക്കും പ്രായോഗിക പഠനങ്ങൾക്കും പുത്തൻ കരുത്തേകി കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻ.ഐ.ടി.സി) അത്യാധുനിക എഐ ഇന്നൊവേഷൻ ലാബ് 'നിയോഹൈവ്' (NEOHIVE) പ്രവർത്തനമാരംഭിച്ചു. എൻ.ഐ.ടിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രമുഖ ഫിൻടെക് കമ്പനിയായ ജെ.എം.ആർ ഇൻഫോടെക്കും സംയുക്തമായാണ്ലാബ്സ്ഥാപിച്ചിരിക്കുന്നത്.എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ലാബ് ഉദ്ഘാടനം ചെയ്തു. വ്യവസായ ലോകവും അക്കാദമിക് മേഖലയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് പ്രായോഗികമായ എഐ പരിജ്ഞാനം നൽകുന്നതിനും നിയോഹൈവ് വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജെ.എം.ആർ ഇൻഫോടെക് സി.ഇ.ഒയും എൻ.ഐ.ടിയിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. ജാഫർ മൊയ്തു ചടങ്ങിൽ ലാബിന്റെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1.25 കോടി രൂപയാണ് ജെ.എം.ആർ ഇൻഫോടെക് നിക്ഷേപിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇത് 7.5 കോടി രൂപയായി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ജെ.എം.ആർ പിഎച്ച്.ഡി ഫെല്ലോഷിപ്പ്: അപ്ലൈഡ് എഐ വിഭാഗത്തിൽ ഡോക്ടറൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥിക്ക് പൂർണ്ണ സാമ്പത്തിക സഹായം , എൻ.ഐ.ടി വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റോടു കൂടിയ ഇന്റേൺഷിപ്പ് , ഇന്റലിജന്റ് ഓട്ടോമേഷൻ, ഏജന്റ് ബേസ്ഡ് സിസ്റ്റംസ്, ഇമ്മേഴ്‌സീവ് ടെക്നോളജീസ് തുടങ്ങിയ മേഖലകളിൽ നൂതന ഗവേഷണം. അടക്കം ഒട്ടനവധി പ്രയോജനം ഇതിലൂടെ ഉണ്ടാവും.

ചടങ്ങിൽ ഐ.ഐ.ടി പാലക്കാട് ഡയറക്ടർ ഡോ. എ. ശേഷാദ്രി ശേഖർ , കോ-ഇ എഐ (CoE-AI) ചെയർപേഴ്സൺ ഡോ. എസ്.ഡി മധുകുമാർ, ഡീൻ (IACR) ഡോ. രവിവർമ്മ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it