- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യലഹങ്കയിലെ ബുൾഡോസർ രാജ്: ഭരണകൂട ഭീകരത അവസാനിപ്പിക്കുക – വിമൻ ഇന്ത്യ മൂവ്മെൻ്റ്

തൃശൂർ : കർണാടകയിലെ യലഹങ്കയിൽ ദരിദ്ര വിഭാഗങ്ങളുടെ പാർപ്പിടങ്ങളും ഉപജീവന മാർഗങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർത്ത അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വിമൻ ഇന്ത്യ മൂവ്മെൻ്റ് (WIM) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നീതിയുടെയും നിയമത്തിൻ്റെയും എല്ലാ തത്വങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് നടത്തയ ഈ 'ബുൾഡോസർ രാജ്' ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
യാതൊരുവിധ മുന്നറിയിപ്പോ പുനരധിവാസ പാക്കേജുകളോ ഇല്ലാതെയാണ് വർഷങ്ങളായി അവിടെ താമസിക്കുന്ന സാധാരണക്കാരെ തെരുവിലേക്ക് ഇറക്കിവിടുന്നത്. സ്ത്രീകളും കുട്ടികളും രോഗികളും അടങ്ങുന്ന കുടുംബങ്ങൾ ഈ കൊടും തണുപ്പിൽ അഭയമില്ലാതെ കഴിയേണ്ടി വരുന്നത് പരിഷ്കൃത സമൂഹത്തിന് ലജ്ജാകരമാണ്. വീടുകൾ തകർക്കുന്നത് വെറും കെട്ടിടങ്ങൾ തകർക്കലല്ല, മറിച്ച് ഒരു ജനതയുടെ അന്തസ്സും നിലനിൽപ്പുമാണ് ഇല്ലാതാക്കുന്നത്.
പാവപ്പെട്ടവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വിവേചനപരമായ കുടിയൊഴിപ്പിക്കൽ നടപടികൾക്ക് പ്രായശ്ചിത്തമായി വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മാന്യമായ താമസസൗകര്യവും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുവരുത്തണം.കോടതി ഉത്തരവുകളില്ലാതെ ഏകപക്ഷീയമായി വീടുകൾ തകർക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.
ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ നിശബ്ദത പാലിക്കാൻ കഴിയില്ലെന്നും, യലഹങ്കയിലെ ഇരകളാക്കപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വിമൻ ഇന്ത്യ മൂവ്മെൻ്റ് വ്യക്തമാക്കി. ഇത്തരം ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ ഇർഷാന, സംസ്ഥാന സെക്രട്ടറി കെ.കെ ഫൗസിയ,r- സെക്രട്ടറിയേറ്റ് അംഗങ്ങളായ സൽമ സ്വാലിഹ്, ബാബിയ ഷെരിഫ് എന്നിവർ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















