Latest News

*യുവ നൈപുണ്യ ശക്തി വികസിപ്പിക്കുന്നതിൽ എൻഐടികൾക്ക് മുഖ്യ പങ്ക് : കേന്ദ്ര സഹമന്ത്രി ഡോക്ടർ .സുകാന്ത മജുംദാർ*

*യുവ നൈപുണ്യ ശക്തി വികസിപ്പിക്കുന്നതിൽ എൻഐടികൾക്ക്  മുഖ്യ പങ്ക് : കേന്ദ്ര സഹമന്ത്രി ഡോക്ടർ .സുകാന്ത മജുംദാർ*
X

ചാത്തമംഗലം:നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ( എൻ.ഐ.ടി.സി) ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഗരുദേവ് രവീന്ദ്രനാഥ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും വികസന സഹമന്ത്രിയുമായ ഡോ സുകാന്ത മജുoദാർ മുഖ്യാതിഥി യായിരുന്നു. വികസിത ഭാരതമെന്ന കാഴ്ചപ്പാടുമായി മുന്നേറുന്ന രാജ്യത്ത് ശാസ്ത്ര സാങ്കേതിക മേഖലകളിലടക്കം യുവ നൈപുണ്യ ശക്തി വികസിപ്പിക്കുന്നതിൽ എൻ.ഐ.ടി. ഉൾപ്പെടെ സ്ഥാപനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍ പറഞ്ഞു. അവസരങ്ങൾക്കൊപ്പം ഉത്തരവാദിത്തങ്ങളും രാജ്യവികസനത്തിൻ്റെ അനിവാര്യതയാണെന്നും വികസിത ഭാരത നിർമിതിയിൽ എല്ലാവരെയും ഉൾച്ചേർത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. അർബൻ പ്ലാനിംഗ് ആൻ്റ് ഡിസൈനിൽ എൻ.ഐ.ടി. സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപനമാണെന്നും മന്ത്രി പറഞ്ഞു.എൻ.ഐ.ടി. കാലിക്കറ്റിലെ ബിരുദധാരികൾ നമ്മുടെ രാജ്യത്തിൻ്റെ ഭാവി പ്രതിനിധികളും പ്രതീക്ഷയുമാണ്. സാങ്കേതികവിദ്യ, ഗവേഷണം, സുസ്ഥിര വികസനം എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിൽ നിങ്ങളുടെ അറിവും, മൂല്യങ്ങളും, നൂതന ചിന്തകളും നിർണായക പങ്ക് വഹിക്കും – ഡോ. മജുംദാർ പറഞ്ഞു.എൻ.ഐ.ടി. കാലിക്കറ്റ് 1985 ലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബാച്ചിലെ പൂർവ്വ വിദ്യാർഥിയായ ലാർസൻ & ടൂബ്രോ ലിമിറ്റഡിന്റെ ഹോൾ-ടൈം ഡയറക്ടറും സീനിയർ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ ടി. മാധവ ദാസ് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. എൻ.ഐ.ടി.സി. ഡയറക്ടറും ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർപേഴ്‌സൺ ഇൻ-ചാർജ് പ്രൊഫ. പ്രസാദ് കൃഷ്ണ ചടങ്ങിൽ അധ്യക്ഷത വഹിച്ച് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു ചടങ്ങിൽ 1910 പേർ ബിരുദം ഏറ്റുവാങ്ങി.

Next Story

RELATED STORIES

Share it