Latest News

ശക്തമായ മഴയ്ക്ക് സാധ്യത ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്

ശക്തമായ മഴയ്ക്ക്   സാധ്യത ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്
X

തിരുവനന്തപുരംം: ഛത്തീസ്ഗഡ് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ തുടരും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, എറണാകുളം, തൃശൂർ ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു .24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 വരെ മഴ ലഭിക്കുമെന്നും, ജലസേചന വകുപ്പിന് കീഴിലുള്ള കരയാർ , പോത്തുണ്ടി, ഡാമുകളിലും കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള മാട്ടുപ്പെട്ടി, കല്ലാർ,ഷോളയാർ ,പെരിങ്ങൽ കൂത്ത് ,ബാണാസുരസാഗർ ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയും കാറ്റു ഉണ്ടാവുന്ന തിന്നാൽ ജലനിരപ്പ് ഉയർന്ന് അപകടസാധ്യതയുള്ള തിന്നാൽ ഡാമുകൾക്ക് അടുത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, മോശം കാലാവസ്ഥ നിലനിൽക്കുന്നതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ,കർണാടക തീരത്ത് തിങ്കളാഴ്ച വരെയും മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it