Latest News

നിർബന്ധിത പണപ്പിരിവ് -മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

നിർബന്ധിത പണപ്പിരിവ് -മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
X

തിരുവനന്തപുരം : ഓപറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം മിൻ്റെ നിർദേശപ്രകാരം സംസ്ഥാനത്തെ 17 റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്,64 സബ്ബ് ഓഫീസ് എന്നിയിടങ്ങളിൽ പരിശോധന നടത്തിയപ്പോർ നേരിട്ടും, ഓൺലൈനായും ഉദ്യോഗസ്ഥർ കൈക്കൂലി ഉൾപ്പെടെ വാങ്ങിയെന്ന് കണ്ടെത്തിയ നൂറിലധികം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശിപാർശയ. ഗുരുതര ക്രമക്കേടുകൾ നടത്തിയും, ഫിറ്റ്നസ് ഇല്ലാത്ത ഡ്രൈവിംഗ് സ്കൂളുകൾക്ക് പരീശീലനത്തിന് അനുമതി, സ്കൂളുകളിൽ നിന്ന് നിർബന്ധിത പണപിരിവ് ,എജൻ്റ്മാർ എപ്പോയും ഓഫിസിൽ കയറി ഇറക്കം, വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്വർണം അടകം ഗിഫ്റ്റ് നൽകാൻ ഏജൻ്റ്മാരോടും, സ്കൂൾ നടത്തിപ്പുകാരോടും പിരിവ് അടക്കമുള്ള ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.നടപടികൾക്കും, തുടരന്വേഷണത്തിനുമാണ് വിജിലൻസ് സർക്കാരിനോട് ആവശ്യപ്പെട്ടു . ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുന്ന സ്ഥലത്ത് ഭൂരിഭാഗം ക്യാമറകളും പ്രവർത്തനരഹിതമാണ്. ഇവ പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ശുപാർക്ക് നൽകാനും വിജിലൻസ് തീരുമാനിച്ചു.അഴിമതിക്കും ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് അബ്രഹാം അറിയിച്ചു.

Next Story

RELATED STORIES

Share it