Latest News

യുജിസി ഗവേഷണ ഫെല്ലോഷിപ്പുകള്‍ നിര്‍ത്തലാക്കരുത്: ഡോ. വി ശിവദാസന്‍ എം പി

യുജിസി ഗവേഷണ ഫെല്ലോഷിപ്പുകള്‍ നിര്‍ത്തലാക്കരുത്: ഡോ. വി ശിവദാസന്‍ എം പി
X

ന്യൂഡല്‍ഹി: യുജിസി ഗവേഷണ ഫെല്ലോഷിപ്പുകള്‍ നിര്‍ത്തലാക്കരുതെന്ന് ഡോ.വി ശിവദാസന്‍ എം പി ആവശ്യപ്പെട്ടു. ഫണ്ടുകളുടെ ലഭ്യതക്കുറവ് മൂലം, യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) നടത്തിക്കൊണ്ടു വന്ന നിരവധി റിസര്‍ച്ച് ഫെല്ലോഷിപ്പുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നു എന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്ന വാര്‍ത്തയാണ്.

എമരിറ്റസ് ഫെലോഷിപ്പ്, ഡോ.എസ്.രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ഇന്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, വനിതാ ഗവേഷകര്‍ക്കുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, എസ്‌സിഎസ്ടി ഗവേഷകര്‍ക്കുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ ഫെലോഷിപ്പ് എന്നീ ഫെലോഷിപ്പുകളാണ് അവസാനിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെയും ദളിത് ആദിവാസി വിഭാഗങ്ങളുടെയും ഗവേഷണത്തിനുള്ള അവസരങ്ങള്‍ അടച്ചു കളയുന്ന ഒരു നീക്കമാണ് യുജിസി നടത്തിയിരിക്കുന്നത്. മാനവിക വിഷയങ്ങളോടുള്ള സമീപനവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

നിലവില്‍ ഗവേഷണത്തിനായി നമ്മുടെ രാജ്യം ചിലവാക്കുന്ന തുക അങ്ങേയറ്റം അപര്യാപ്തമാണ്. മാനവികവിഷയങ്ങളിലും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഉള്ള ഗവേഷണത്തോട് മുഖം തിരിച്ചു നിന്നുകൊണ്ട് ഒരു ആധുനിക രാഷ്ട്രത്തിനും മുന്നൊരു പോവാന്‍ ആവില്ല എന്നിരിക്കെയാണ് യുജിസി നിലവില്‍ ഉള്ള ഗവേഷണ പദ്ധതികള്‍ പോലും നിര്‍ത്തിവെക്കുന്നത് എന്നത് പ്രതിഷേധാര്‍ഹമാണ്. ഉലളൗിറ ഉലഹലഴശശോശലെ ഉശശെി്‌ലേെ എന്ന സൂത്രവാക്യം ഉന്നത വിദ്യാഭ്യാസ രംഗത്തും മോഡി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സാമൂഹ്യനീതിക്കും രാഷ്ട്രഹിതത്തിനും വിരുദ്ധമായ ഈ നയത്തില്‍ നിന്ന് യുജിസി പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, യു.ജി.സി ചെയര്‍മാന്‍ എന്നിവര്‍ക്ക് എം പി കത്ത് നല്‍കി.

Next Story

RELATED STORIES

Share it