Latest News

ഈന്തപഴത്തില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പിടികൂടി

ഈന്തപഴത്തില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പിടികൂടി
X

പാലക്കാട്: തമിഴ്‌നാട് ത്രിച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് കടത്തി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി രവിചന്ദ്രന്‍ (49) അറസ്റ്റില്‍. വാളയാര്‍ എക്‌സൈസ് ചെക്കു പോസ്റ്റില്‍ നടക്കുന്ന കര്‍ശന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ഈന്തപഴ പാക്കറ്റുകള്‍ അടങ്ങിയ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിയ കോഴിക്കോട് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിന് ആന്ധ്രാ പ്രദേശില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് സമാനമായ രീതിയില്‍ നേരത്തെയും കടത്തിയിട്ടുണ്ട് എന്ന് പ്രതി പറഞ്ഞു. എക്‌സൈസ് ഇന്‍സ്പക്ടര്‍ സിജോ വര്‍ഗ്ഗീസിന്റെ നേതൃത്തത്തിലുള്ള ടീമില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ മുഹമ്മദ് ഷെരീഫ്, സി ഷിബുകുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ പ്രവീന്‍ കെ വേണുഗോപാല്‍, ദേവകുമാര്‍ വി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി എസ് അനില്‍കുമാര്‍, രജിത്ത് എന്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it