Latest News

സെക്കന്റ് ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണം; കേന്ദ്രസംഘം കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി

സെക്കന്റ് ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണം; കേന്ദ്രസംഘം കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി
X

കോഴിക്കോട്: സെക്കന്റ് ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസംഘം. ജില്ലയിലെ കൊവിഡ് സാഹചര്യങ്ങള്‍ സംഘം വിലയിരുത്തി. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിദ്ധ്യത്തില്‍ ഡോ.രവീന്ദ്രന്‍, ഡോ.സങ്കേത് എന്നിവരാണ് ജില്ലയിലെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തത്. ജില്ലയിലെ മരണനിരക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, വാക്‌സിന്‍, ടെസ്റ്റുകള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് അവലോകനം ചെയ്ത്. തുടര്‍ന്ന് ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് ഡെത്ത് അപ്പീല്‍ അവലോകനം നടത്തി.

ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഉമ്മര്‍ ഫാറൂഖ്, ഡി.പി.എം ഡോ.എ നവീന്‍, കോവിഡ് സെല്‍ നോഡല്‍ ഓഫിസര്‍ ഡോ.ടി.സി അനുരാധ, ഡോ.പീയുഷ് നമ്പൂതിരിപ്പാട്, ഡോ അര്‍ജുന്‍ സി.എം, ഡോ.സില്‍വ്യ വി, ഡോ.രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it