- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിഫ്ബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍: അവലോകന യോഗം ചേര്‍ന്നു

തൃശൂര്‍: ചാലക്കുടി നിയോജകമണ്ഡലത്തില്‍ കിഫ്ബി നടത്തിക്കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേര്‍ന്നു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ കിഫ്ബി അഡിഷണല്‍ സി ഇ ഒ സത്യജിത്ത് രാജിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
മലയോര ഹൈവേ നിര്‍മ്മാണത്തിനായി നിശ്ചയിച്ചിരിക്കുന്ന അതിരപ്പിള്ളി, കോടശ്ശേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. കെട്ടിടങ്ങള്‍ അടങ്ങുന്ന ഭൂമി ഏറ്റെടുക്കേണ്ടതായ ഭൂവുടമകളെ നേരില്‍ കണ്ട് എം എല്‍ എ യും ഉദ്യോഗസ്ഥ സംഘവും ആശയവിനിമയം നടത്തി.
ചെറങ്ങരയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ശബരിമല ഇടത്താവളം, ചാലക്കുടി ഗവ.ഐ ടി ഐ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു. മൂന്ന് നിലകളിലായി 36463 ചതുരശ്ര അടിയിലായാണ് ശബരിമല ഇടത്താവളത്തിന്റെ നിര്‍മ്മാണം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഡെന്നി വര്‍ഗീസ്, പി സി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി വി ആന്റണി, ലിജോ ജോണ്‍, പഞ്ചായത്തംഗങ്ങളായ മനു പോള്‍, സി സി കൃഷ്ണന്‍, പോള്‍സി, കിഫ്ബി ഉദ്യോഗസ്ഥരായ സജിത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ രേഖ, സജി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എന്‍ജിനിയര്‍ മനോജ് കെ കെ, ദിലീപ് എം കെ, ജയകുമാര്‍ ടി ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















