- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതൃത്വങ്ങള്‍ക്ക് സ്വീകരണവും മെമ്പര്‍ഷിപ്പ് വിതരണവും

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് നേതൃത്വങ്ങള്‍ക്ക് സ്വീകരണവും പുതിയ പ്രവര്‍ത്തകര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും നടത്തി. റയ്യാന്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രോഗ്രാം സംസ്ഥാന പ്രസിഡന്റ് സഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കുടുംബവും നാടും വിട്ട് പ്രവാസലോകത്ത് ചേക്കേറുന്നവരുടെ സ്വപ്‌നങ്ങള്‍ക്ക് വിപരീതമായി പ്രയാസത്തിലും ദുരിതത്തിലും അകപ്പെട്ടുപോകുന്ന സഹോദരന്മാര്‍ക്ക് താങ്ങും തണലുമായി എക്കാലത്തും സോഷ്യല്‍ ഫോറം കൂടെ ഉണ്ടാകും എന്ന് സഫര്‍ മുഹമ്മദ് പറഞ്ഞു. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ചും അദ്ദേഹം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തി.
റയ്യാന്‍ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. റയ്യാന്‍ ബ്ലോക്ക് സെക്രട്ടറി ഷെമീര്‍ സ്വാഗതം പറഞ്ഞു. ഖത്തറില്‍ സോഷ്യല്‍ ഫോറം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്‌റ്റേറ്റ് സെക്രട്ടറി ഷാജഹാന്‍ വിഷയാവതരണം നടത്തി.
സോഷ്യല്‍ ഫോറത്തിലേക്ക് കടന്ന് വന്ന പ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ് ഉദ്ഘാടനം സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ഷെഹീര്‍ നിര്‍വ്വഹിച്ചു. കാലഘട്ടത്തിന്റെ അനിവാര്യത മനസ്സിലാക്കി പ്രസ്ഥാനത്തിലേക്ക് കടന്ന് വന്നവരെ അദ്ദേഹം അനുമോദിച്ചു. സ്‌റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍, ഇന്ത്യന്‍ ഫ്രറ്റേര്‍ണിറ്റി ഫോറം റയ്യാന്‍ സെക്രട്ടറി ബിനാസ്, സോഷ്യല്‍ ഫോറം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഷര്‍ജിത് സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















