Latest News

യുപി പോലിസിന്റെ കള്ളക്കേസ്: ജയില്‍ മോചിതയായ കുഞ്ഞലീമ്മക്ക് സ്വീകരണം നല്‍കി

യുപി പോലിസിന്റെ കള്ളക്കേസ്:  ജയില്‍ മോചിതയായ കുഞ്ഞലീമ്മക്ക് സ്വീകരണം നല്‍കി
X

വടകര: യുപി സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി ജയിലിലടച്ച കുഞ്ഞലീമ്മക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.


ബിജെപി സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി യുപി ജയിലിലടച്ച മകന്‍ ഫിറോസിനെ സന്ദര്‍ശിക്കാന്‍ പോയ കുഞ്ഞാലീമ്മയെയും മകന്റെ കൂടെയുണ്ടായിരുന്ന പന്തളം സ്വദേശി അന്‍ഷാദിന്റെയും പിഞ്ചു കുട്ടികളെ അടക്കമുള്ള വരെ ആര്‍ടിപിസിആര്‍ കൃത്രിമമാണെന്ന വ്യാജ ആരോപണം ഉന്നയിച്ചു കൊണ്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ജയില്‍ മോചിതരായി നാട്ടിലെത്തിയവര്‍ക്ക് എയര്‍പോര്‍ട്ടില്‍ വലിയ സ്വീകരണം നല്‍കിയിരുന്നു.

വടകരയില്‍ നല്‍കിയ സ്വീകരണത്തിന് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സ്വീകരണ യോഗം പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ സോണല്‍ പ്രസിഡന്റ് റഷീദ് മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു.

പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി നാസര്‍ എ പി, എന്‍ഡബ്ല്യൂഎഫ് സംസ്ഥാന പ്രസിഡന്റ് ജസീല, എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റഷീദ് ഉമരി, വിമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി റംഷീന, പോപുലര്‍ ഫ്രണ്ട് വടകര ഡിവിഷന്‍ പ്രസിഡന്റ് സമീര്‍ കുഞ്ഞിപ്പള്ളി എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.

Next Story

RELATED STORIES

Share it