Latest News

കടവുകളില്‍ നിര്‍ത്തി വെച്ച പൂഴിവാരല്‍ പുനസ്ഥാപിക്കുക: എന്‍എല്‍യു

കടവുകളില്‍ നിര്‍ത്തി വെച്ച പൂഴിവാരല്‍ പുനസ്ഥാപിക്കുക: എന്‍എല്‍യു
X

കണ്ണൂര്‍: തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട കടവുകളില്‍ നിന്നും പൂഴിവരുന്നത് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് എന്‍എല്‍യു കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ കണ്ണൂര്‍ സിറ്റിയില്‍ നടന്ന മേഖല നേതൃത്വ സംഗമം ആവശ്യപെട്ടു. തോഴിലാളി വിരുദ്ധ കോഡ് പിന്‍വലിക്കുക, രാജ്യത്തിന്റെ സമ്പത്തായ പൊതു മേഖലകള്‍ വിറ്റു തുലയ്ക്കുന്നത് നിര്‍ത്തിവെച്ച് പൊതുമേഖലകള്‍ സംരക്ഷിക്കുക, ദൈനംദിനം തുടരുന്ന പെട്രോള്‍ ഡീസല്‍ പാചക വാതക വിലവര്‍ദ്ധനവ് നിര്‍ത്തിവയ്ക്കുക, കര്‍ഷക പ്രക്ഷോഭം കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നപരിഹാരത്തിലൂടെ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യംങ്ങളും ഉന്നയിച്ചു

സംഘടന പ്രവര്‍ത്തനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നവംബര്‍ 10നും കണ്ണൂര്‍ ജില്ലയില്‍ നവംബര്‍ 12 നും വയനാട് ജില്ലയില്‍ നവംബര്‍ 25നും വിപുലമായ കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ജില്ലയില്‍ യോഗം വിളിച്ചു ചേര്‍ക്കുന്നതിന് എട്ടു പേരടങ്ങിയ അഡ്‌ഹോക്ക് കമ്മിറ്റിയെ ചുമതല പെടുത്തി. മണ്ഡലം കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുന്നതിനും കമ്മിറ്റികള്‍ ഇല്ലാതിടങ്ങളില്‍ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും നിര്‍ദേശം നല്‍കി. എന്‍എല്‍യു ദേശീയ ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എപി മുസ്തഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സിഎംഎ ജലീല്‍ സ്വാഗതം പറഞ്ഞു. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി, ഐഎന്‍എല്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മഹമൂദ് പാറക്കാട്, ഹമീദ് ചെങ്ങളായി മൂസ, സിറ്റി ഡി മുനീര്‍, വഹാബ് കണ്ണാടി പറമ്പ്, പി കെ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ഉമ്മര്കുട്ടി കണ്ണൂര്‍, ഹനീഫ കടപ്പുറം, അശ്രഫ് പഴഞ്ചിറ, മുത്തലിബ് കാഞ്ഞങ്ങാട്, ബഷീര്‍ പാണ്ടികശാല, ഹമീദ് മുക്കോട് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിതനായ എസ്എം ബഷീറിന് സ്വീകരണം നല്‍കി. ഐഎന്‍എല്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മഹമൂദ് പാറക്കാട് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. സംസ്ഥാന ട്രഷറര്‍ കെ ഹുദൈഫ് നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it