Latest News

വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
X

കോയമ്പത്തൂര്‍: വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാന്‍, കൂട്ടാളിയായ 17 കാരനേയും പോലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കുനിയമത്തൂര്‍ കെജികെ റോഡിലെ പലചരക്കുകടയില്‍ മോഷണം നടന്നത്.

വഴി ചോദിക്കാനെന്ന വ്യാജേന ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം കടയിലേക്ക് കയറി ഉടമ ധനലക്ഷ്മിയുടെ അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവും സുഹൃത്തുക്കളും ധനലക്ഷ്മിയുടെ കരച്ചില്‍ കേട്ട് എത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it