Latest News

പഴയ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം ചരിത്രസ്മാരകമാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

പഴയ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം ചരിത്രസ്മാരകമാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
X

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ നൂറ്റാണ്ട് പഴക്കമുള്ള പഴയ ഓഫിസ് കെട്ടിടം ചരിത്ര സ്മാരകമാക്കി സംരക്ഷിക്കുന്നതിന്റെ ഭാഗമായി

മ്യൂസിയമാക്കാന്‍ തീരുമാനിച്ചതായി തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിശദമായ ഡി പി ആര്‍ തയ്യാറാക്കുന്നതിനും തീരുമാനമായി.

കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ് പുരാവസ്തു-മ്യൂസിയം വകുപ്പുമായി സഹകരിച്ച് മ്യൂസിയമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കവും ചരിത്രപരമായ പ്രാധാന്യവും കണക്കിലെടുത്ത് ചരിത്ര മ്യൂസിയമാക്കി മാറ്റുന്നതിന് മുന്നോടിയായി ചരിത്രകാരന്മാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും യോഗം വിളിക്കുന്നതിനും യോഗത്തില്‍ ധാരണയായി.

നഗരത്തിലെ കോംട്രസ്റ്റ് കെട്ടിടം പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

മേയറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി വേണു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, കേരള മ്യൂസിയം പ്രൊജക്ട് എഞ്ചിനീയര്‍ എം.മോഹനന്‍, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ദിവാകരന്‍, നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ കൃഷ്ണകുമാരി, നികുതി അപ്പീല്‍ സ്ഥിരം സമിതി ചെയര്‍മാന്‍ പി കെ നാസര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ യു ബിനി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി രമേഷ്, മുന്‍ മേയര്‍ ടി പി ദാസന്‍, മുന്‍ എംഎല്‍എ എ. പ്രദീപ് കുമാര്‍, നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it