Latest News

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം
X

തൃശൂര്‍: എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ സര്‍ക്കുലര്‍ പ്രകാരം വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നതും അത് മൂലം നഷ്ടപ്പെട്ട സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിനും അവസരം ഒരുക്കുന്നു. ഉത്തരവ് പ്രകാരം 10/1999 മുതല്‍ 06/2021 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലിയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് പ്രസ്തുതകാലയളവില്‍ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും നഷ്ടപ്പെട്ട സീനിയോറിറ്റിയോടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നതിനാണ് അവസരം. 01.10.2021 മുതല്‍ 30.11.2021 വരെയാണ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. പ്രത്യേക പുതുക്കലിനുള്ള ഓണ്‍ലൈന്‍ സൗകര്യം www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫോണ്‍ : 04872331016.

Next Story

RELATED STORIES

Share it