Latest News

എസ്‌റ്റേറ്റ് തട്ടിപ്പ്: മോന്‍സനെതിരേ തൃശൂര്‍ സ്വദേശി

എസ്‌റ്റേറ്റ് തട്ടിപ്പ്: മോന്‍സനെതിരേ തൃശൂര്‍ സ്വദേശി
X

തൃശൂര്‍: മോന്‍സനെതിരെ എസ്‌റ്റേറ്റ് തട്ടിപ്പ് പരാതിയുമായി തൃശൂര്‍ സ്വദേശി. ഇടുക്കി ശാന്തന്‍പാറയിലെ 1000 ഏക്കര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും ഉടമ അറിയാതെ ജിഐഇ പ്ലാന്റേഷന്‍ വില്‍ക്കാന്‍ ശ്രമിച്ചെന്നും തൃശൂര്‍ സ്വദേശിയായ എസ്‌റ്റേറ്റ് ഉടമ അബ്ദുള്‍ ഖാദര്‍ പരാതിയില്‍ പറഞ്ഞു. രണ്ടുവര്‍ഷത്തിനിടെ മോന്‍സനെതിരെ 57 പരാതികള്‍ നല്‍കി. പരാതിയില്‍ പോലിസ് നടപടി എടുത്തില്ലെന്നും ആരോപണം. മോന്‍സനെതിരേയുള്ള പരാതികള്‍ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മുക്കിയതായുള്ള പരാതികള്‍ ഉയരുന്നതിനിടേയാണ് അബ്ദുല്‍ ഖാദറിന്റെ ആരോപണം.

Next Story

RELATED STORIES

Share it