Latest News

ബേപ്പൂര്‍ ചെറുവണ്ണൂര്‍ നാല് വരിപ്പാത: സ്ഥലമേറ്റെടുക്കാന്‍ ഉത്തരവായി

ബേപ്പൂര്‍ ചെറുവണ്ണൂര്‍ നാല് വരിപ്പാത: സ്ഥലമേറ്റെടുക്കാന്‍ ഉത്തരവായി
X

കോഴിക്കോട്: കോഴിക്കോടിന്റെ ചിരകാല സ്വപ്നമായ ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡ് നാല് വരി പാതയാക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കാന്‍ ഉത്തരവായി. 3.3999 ഹെക്ടര്‍ ഭൂമിയാണ് റോഡിനായി ഏറ്റെടുക്കുന്നത്. ഇതിനായി കിഫ്ബി പദ്ധതിയില്‍ 11.66 കോടി രൂപ വകയിരുത്തി.

ബേപ്പൂര്‍ തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാതയാണിത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് റോഡ് വികസനത്തിന് അനുമതി ലഭിച്ചത്. ഇപ്പൊള്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിലൂടെ നാല് വരിപ്പാത എന്ന സ്വപ്നത്തിന് വേഗത കൈവന്നിരിക്കുകയാണ്.

ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തിന് കുതിപ്പേകുന്നതായിരിക്കും ആധുനികനിലവാരത്തില്‍ നിര്‍മ്മിക്കുന്ന ഈ റോഡ്. ചരക്കുഗതാഗതം സുഗമമാക്കുന്നതിനും മത്സ്യവിപണന രംഗത്തും റോഡ് വികസനം നിര്‍ണായകമാകും. കിഫ്ബി പദ്ധതിയില്‍ നൂറ് കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ വീതികൂട്ടിയാണ് റോഡ് പണിയുന്നത്.

Next Story

RELATED STORIES

Share it