Latest News

മഹാമാരി കാലത്തും കേരളത്തിന്റെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയായി : മന്ത്രി കെ രാജന്‍

മഹാമാരി കാലത്തും കേരളത്തിന്റെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയായി : മന്ത്രി കെ രാജന്‍
X

തൃശൂര്‍: കൊവിഡ് പ്രതിസന്ധിയിലും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയും ഫലപ്രഖ്യാപനവും നടത്തി കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയായെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി വിദ്യാലയങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യതയോടെ പൂര്‍ത്തിയാക്കാനായെന്നും മന്ത്രി പറഞ്ഞു. 2021-22 ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ വിജന ടീച്ചറെ അനുമോദിക്കുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വൈലോപ്പിള്ളി ശ്രീധരമേനോന്‍ മെമ്മോറിയല്‍ ഗവ. വിഎച്ച്എസ് സ്‌കൂള്‍ മുല്ലനേഴി ഹാളില്‍ നടന്ന ചടങ്ങില്‍

കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ എസ് സ്മിത, ഹെഡ്മിസ്ട്രസ് ഉഷ ആന്റണി,

പി ടി എ പ്രസിഡന്റ് പി കെ പീതാംബരന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ ഗോപകുമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ മെമ്പര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it