Latest News

ഐഎന്‍എല്‍ നേതാവ് ശംസുദ്ധീന്‍ കല്ലിങ്ങല്‍ നിര്യാതനായി

ഐഎന്‍എല്‍ നേതാവ് ശംസുദ്ധീന്‍ കല്ലിങ്ങല്‍ നിര്യാതനായി
X

കാരത്തൂര്‍: ഐഎന്‍എല്‍ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗവും തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ശംസുദ്ധീന്‍ കല്ലിങ്ങല്‍ ( എംഡിസി ബാങ്ക് തിരൂര്‍) നിര്യാതനായി. ഭാര്യ: ബീവിക്കുട്ടി (റിട്ട. കൃഷി അസി: ഓഫിസര്‍ തിരുന്നാവായ).

മക്കള്‍: മുഹമ്മദ് സലീം (യുഎഇ), സഫ് ന(ചെന്നൈ). മരുമക്കള്‍: റസല്‍ ബാബു (ചെന്നൈ) സബീന (യുഎഇ). സഹോദരങ്ങള്‍: ശറഫുദ്ധീന്‍ കാരത്തൂര്‍, അബ്ദുല്‍ ജമാല്‍ കാരത്തൂര്‍, നസീമ വെളിയങ്കോട്, സഫിയ വെളിയങ്കോട്, റസിയ ഗുരുവായൂര്‍.

കല്ലുങ്ങല്‍ ഷംസുവിന്റെ നിര്യാണത്തില്‍ ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍ പ്രഫ: മുഹമ്മദ് സുലൈമാന്‍, സംസ്ഥാന തുറമുഖവകുപ്പ് മന്ത്രിയും ദേശീയ ജനറല്‍ സിക്രട്ടറിയുമായ അഹമ്മദ് ദേവര്‍ കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, സംസ്ഥാന നേതാക്കളായ ബി ഹംസഹാജി, എന്നിവര്‍ അനുശോചിച്ചു.

ദേശീയ സമിതി അംഗം കുഞ്ഞാവുട്ടി ഖാദര്‍, ജില്ല പ്രസിഡന്റ് സമദ് തയ്യില്‍, മീഡിയ സിക്രട്ടറി സി പി അബ്ദുല്‍ വഹാബ്, എന്‍വൈഎല്‍ സംസ്ഥാന നേതാക്കളായ അഡ്വ: ശമീര്‍ പയ്യനങ്ങാടി, ഷാജി ശമീര്‍, ഐഎന്‍എല്‍ ജില്ല നേതാക്കളായ സൈത് മുഹമ്മദ്, കെ പി അബ്ദുറഹിമാന്‍, റഫീഖ് പെരുന്തല്ലൂര്‍, എ കെ സിറാജ്, എന്‍ പി ശംസു എന്നിവര്‍ പരേതന്റെ വസതി സന്ദര്‍ഷിച്ചു.

Next Story

RELATED STORIES

Share it