Latest News

കര്‍ഷക ബന്ദിന് എസ്ഡിപിഐ പിന്തുണ: നാളെ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുമെന്ന് പി വി ജോര്‍ജ്

കര്‍ഷക ബന്ദിന് എസ്ഡിപിഐ പിന്തുണ: നാളെ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുമെന്ന് പി വി ജോര്‍ജ്
X

കോഴിക്കോട്: രാജ്യത്തിന്റെ നിലനില്‍പ്പിനായി പൊരുതുന്ന കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ പ്രാദേശിക തലത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് പി വി ജോര്‍ജ് പറഞ്ഞു. തിങ്കളാഴ്ച്ച നടത്തുന്ന ഭാരത ബന്ദ് കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ വിജയമാക്കുവാന്‍ പിന്തുണ നല്‍കും. കര്‍ഷക അവകാശങ്ങള്‍ക്കായി പാര്‍ട്ടി എന്നും മുന്നില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it