Latest News

വിളയോടി ശിവന്‍കുട്ടിക്ക് ജാമ്യം ലഭിച്ചു; പ്രതിഷേധ പരിപാടി മാറ്റിയതായി എന്‍സിഎച്ച്ആര്‍ഒ

വിളയോടി ശിവന്‍കുട്ടിക്ക് ജാമ്യം ലഭിച്ചു; പ്രതിഷേധ പരിപാടി മാറ്റിയതായി എന്‍സിഎച്ച്ആര്‍ഒ
X

പാലക്കാട്: പോലീസ് അന്യായമായി അറസ്റ്റ് ചെയ്തത് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റിന് കോടതി ജാമ്യം അനുവദിച്ചു. പോലിസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ശിവന്‍കുട്ടിക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്താന്‍ തീരുമാനിച്ച പ്രതിഷേധസംഗമം മാറ്റിവെച്ചു. ജാമ്യം ലഭിച്ച ശിവന്‍ കുട്ടിക്ക് ചിറ്റൂര്‍ സബ്ജയില്‍ പരിസരം വൈകുന്നേരം 5 30ന് സ്വീകരണം നല്‍കുമെന്ന് എന്‍സിഎച്ച്ആര്‍ഒ പാലക്കാട് ജില്ലാ പ്രസിഡന്റ് കെ കാര്‍ത്തികേയന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it