Latest News

നിപ പ്രതിരോധം: നാദാപുരത്ത് അവലോകന യോഗം ചേര്‍ന്നു

നിപ പ്രതിരോധം: നാദാപുരത്ത് അവലോകന യോഗം ചേര്‍ന്നു
X

കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നാദാപുരം നിയോജക മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും അവലോകന യോഗം ഇ.കെ.വിജയന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ നാദാപുരം റെസ്റ്റ് ഹൌസില്‍ ചേര്‍ന്നു. നിപ പ്രതിരോധത്തിനായുള്ള കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍തോറും പ്രത്യേകം അവലോകന യോഗങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.

വാര്‍ഡ് തലത്തില്‍ സര്‍വേ നടത്തി ലക്ഷണമുള്ളവരെ കണ്ടെത്തും. കുറ്റിയാടി, നാദാപുരംതാലൂക്ക് ആശുപത്രികളില്‍ പനിയും അനുബന്ധ ലക്ഷണങ്ങളുമായി വരുന്നവരുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കും. വാര്‍ഡ് തല ആര്‍.ആര്‍.ടി യും നിപ ബോധവല്‍ക്കരണവും ശക്തിപ്പെടുത്തും.

ആര്‍ദ്രം മിഷന്‍ ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.അഖിലേഷ് കുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമീല, വളയം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ശശിധരന്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it