Latest News

പാലാ രൂപതയുടെ ആരോപണം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ച്: കെഎംവൈഎഫ്

പാലാ രൂപതയുടെ ആരോപണം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ച്: കെഎംവൈഎഫ്
X

തിരുവനന്തപുരം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വച്ചു ലൗ ജിഹാദിന് പുറമേ നര്‍ക്കോട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പാലാ അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചു കൊണ്ട് ബോധപൂര്‍വം നടത്തിയതാണ് എന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കാരാളി ഇ കെ സുലൈമാന്‍ ദാരിമിയും പറഞ്ഞു.

ആരാധന ഏകീകരണവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന അമര്‍ഷവും അഭിപ്രായഭിന്നതകളും വഴിതിരിച്ചു വിടുന്നതിനും, ക്രിസ്ത്യന്‍ മുസ്‌ലിം സ്പര്‍ദ വളര്‍ത്തുന്നതിലൂടെ ലഭിക്കുന്ന ബിജെപി ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങളില്‍ കണ്ണു വെച്ചുകൊണ്ടുള്ളതുമാണ് പുതിയ ആരോപണം എന്ന് നേതാക്കള്‍ പറഞ്ഞു. വസ്തുതാപരമായി ഒരു ഏജന്‍സികളും ഇതുവരെ ഉന്നയിച്ചിട്ടില്ലാത്ത കടുത്ത ആരോപണം ഒരു മത നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ എവിടെയാണ് അത് സംഭവിച്ചതെന്നും, അതിനിരയായിട്ടുള്ളവര്‍ ആരെന്നും, ഏത് ഏജന്‍സിക്ക് ആണ് ഇത് ബോധ്യപ്പെട്ടിട്ടുള്ളത് എന്നും, ഇതുമായി ബന്ധപ്പെട്ട് ബിഷപ്പിന്റെ നേതൃത്വത്തില്‍ എവിടെയാണ് പരാതി നല്‍കിയിട്ടുള്ളതെന്നും വിശദീകരിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇത്തരത്തിലുള്ള വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ താങ്കളുടെ പദവി കൂടി പരിഗണിക്കേണ്ടതുണ്ട് എന്നും നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it