Latest News

ഊര്‍ജ്ജ സംരക്ഷണം വരും തലമുറക്കായുള്ള കരുതിവയ്ക്കലാണ്: മന്ത്രി കെ രാധാകൃഷ്ണന്‍

ഊര്‍ജ്ജ സംരക്ഷണം വരും തലമുറക്കായുള്ള കരുതിവയ്ക്കലാണ്: മന്ത്രി കെ രാധാകൃഷ്ണന്‍
X

തൃശൂര്‍: ഊര്‍ജ്ജ സംരക്ഷണമെന്നാല്‍ വരും തലമുറയ്ക്കായുള്ള കരുതിവയ്ക്കലാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ഊര്‍ജ്ജയാന്‍ പദ്ധതിയുടെ ചേലക്കര നിയോജക മണ്ഡലതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

തൃശൂര്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ആര്‍ മായ ടീച്ചര്‍, സാബിറ, ദീപ എസ് നായര്‍, ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ്, വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം കെ പദ്മജ, ചേലക്കര ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഷിജിത ബിനീഷ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.ആര്‍ ഹരികുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ടി വി വിമല്‍കുമാര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വടക്കാഞ്ചേരി ഡിവിഷന്‍ മായാ തമ്പാന്‍, മറ്റ് എനര്‍ജി മാനേജ്‌മെന്റ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിദ്യാലയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it