Latest News

ഐഡ ചുഴലിക്കാറ്റില്‍ മരണം 45 കടന്നു

ഐഡ ചുഴലിക്കാറ്റില്‍ മരണം 45 കടന്നു
X

ന്യൂയോര്‍ക്ക്: അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റില്‍ മരണം 45 കടന്നു. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒന്നര ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി കണക്ഷന്‍ നഷ്ടപ്പെട്ടു.


ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലെ വിമാന-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ ജനങ്ങള്‍ വീടുകളില്‍ കഴിയണമെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ പറഞ്ഞു.

പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥാ മാറ്റം നേരിടാന്‍ വലിയ പദ്ധതികള്‍ വേണ്ടിവരുമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it