Latest News

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു
X

കോട്ടയം: വെമ്പള്ളിയില്‍ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു. കദളിക്കാട്ടില്‍ അലന്‍-ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സമീപത്ത് താമസിക്കുന്ന കുട്ടികള്‍ക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു റൂത്ത്. ഫ്രിഡ്ജിന്റെ പിന്‍വശത്തുപോയി ഒളിച്ചപ്പോഴാണ് കുഞ്ഞിന് ഷോക്കേറ്റത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it