Latest News

മേപ്പാടിയില്‍ 16 വയസുകാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍

മേപ്പാടിയില്‍ 16 വയസുകാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍
X

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മേപ്പാടി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയെ ബസ്സില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബൈജു ജോലി ചെയ്തിരുന്ന സ്വകാര്യ ബസ്സും പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it