Latest News

പുള്ള് ആശ്വാസകേന്ദ്രം: കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

പുള്ള് ആശ്വാസകേന്ദ്രം: കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
X

തൃശൂര്‍: പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ ജനങ്ങളെ സുരക്ഷിതമായി താമസിപ്പിക്കാന്‍ ആശ്വാസകേന്ദ്രം നിര്‍മിക്കുന്നതിനായി തൃശൂര്‍ പുള്ളില്‍ കണ്ടെത്തിയ സ്ഥലം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശിച്ചു. സ്ഥലസൗകര്യം പരമാവധി ഉപയോഗപ്പെടുത്തുന്നതിന് കെട്ടിടത്തിന്റെ പ്ലാനില്‍ ചെറിയ മാറ്റം വരുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. സി സി മുകുന്ദന്‍ എം എല്‍ എ, പുള്ള് പഞ്ചായത്ത് അധികൃതര്‍, പിഡബ്ല്യുഡി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്.

ദുരന്തങ്ങള്‍ ഇല്ലാത്ത സമയത്ത് കെട്ടിടം ആദായകരമാക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ആലോചിക്കും. നേരത്തെ റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആശ്വാസ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ ജനങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചാണ് ആശ്വാസകേന്ദ്രത്തിന്റെ നിര്‍മാണം. രണ്ട് കോടി രൂപയാണ് കെട്ടിടനിര്‍മാണത്തിന് വകയിരുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it