Latest News

രണ്ടു വാഹനാപകടങ്ങളില്‍ ലോ കോളജ് വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ മൂന്നു മരണം

രണ്ടു വാഹനാപകടങ്ങളില്‍ ലോ കോളജ് വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ മൂന്നു മരണം
X

തിരുവനന്തപുരം: ദേശീയപാതയില്‍ ശ്രീകാര്യത്തും മംഗലപുരത്തുമുണ്ടായ രണ്ടു വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ ശ്രീകാര്യത്തിനു സമീപം ചേന്തിയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ യാത്രക്കാരായ ജയചന്ദ്രന്‍ (59), ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജേഷ് (42) എന്നിവരാണ് മരിച്ചത്. കഴക്കൂട്ടം ആറ്റിന്‍കുഴി പള്ളിനട സ്വദേശിയായ രാജേഷ് അദ്ദേഹത്തിന്റെസഹോദരീ ഭര്‍ത്താവായ ജയചന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസിനു കൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായത്.ഇരുവരും കഴക്കൂട്ടം സ്വദേശികളാണ്.

പകല്‍ രണ്ടു മണിയോടെ മംഗലപുരത്ത് പോലിസ് ജീപ്പും കാറും കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. കാര്‍ യാത്രക്കാരിയായ അനൈന (21) ആണ് മരിച്ചത്. അനൈനയുടെ സഹോദരന്‍ അംജത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശ്രീകാര്യത്ത് വാടക വീട്ടില്‍ താമസിക്കുന്ന അനൈന കൊല്ലം സ്വദേശിനിയാണ്. തിരുവനന്തപുരം ലോ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് അനൈന.

Next Story

RELATED STORIES

Share it