- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീവണ്ടിയില്‍ അഭയംതേടിയ കുടുംബത്തിന് സംരക്ഷണമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം രാത്രി വീട്ടില്‍ കഴിയാന്‍ നിവൃത്തിയില്ലാതെ യുവതിയും മക്കളും തീവണ്ടിയില്‍ അഭയം തേടിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസേടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കൊല്ലം ജില്ലാകലക്ടറും ജില്ലാപോലിസ് മേധാവിയും വിഷയത്തില്‍ നേരിട്ട് ഇടപെട്ട് പരാതിക്ക് പരാഹാരം കാണണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. പരാതി പരിഹരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇരവിപുരത്തെ സുനാമി ഫ്‌ലാറ്റില്‍ താമസിക്കുന്ന മഞ്ജുവിന്റെയും മക്കളുടെയും ദുരിതത്തിലാണ് കമ്മീഷന്‍ ഇടപെട്ടത്. അനാഥാലയത്തില്‍ വളര്‍ന്ന മഞ്ജുവിന് സുനാമി ഫ്‌ലാറ്റില്‍ താമസസൗകര്യം ലഭിച്ചപ്പോഴാണ് ചില സാമൂഹികദ്രോഹികള്‍ വാതിലില്‍ മുട്ടിയും വൈദ്യുതി ബന്ധം വിഛേദിച്ചും വീടുകയറി ആക്രമിച്ചും ഇവരെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. തുടര്‍ന്നാണ് മഞ്ജുവും രണ്ടു കുട്ടികളും തീവണ്ടിയില്‍ അഭയം തേടിയത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ഇടപെട്ടത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















